ഡോ. ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു | Oneindia Malayalam

2018-07-25 27

Malayalam director Dr, Biju deleted his facebook page
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മുഖ്യാതിഥി വേണ്ടെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടതിന് പിന്നാലെ ഡോ. ബിജുവിനെതിരെ തെറിവിളികള്‍ തുടങ്ങിയിരുന്നു. മോഹന്‍ലാലിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ടുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകക്കൂട്ടങ്ങള്‍ ‘ലിഞ്ചിങ്’ തുടങ്ങിയത്.താരങ്ങളുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും അതിനാലാണ് പേജ് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഡോ. ബിജു തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ പോസ്റ്റില്‍ അറിയിച്ചു.
#Biju #Facebook